ഫെഫ്ക മൗനം പാലിച്ചിട്ടില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിഖ് അബുവിന്‍റെ രാജി തമാശ: ബി ഉണ്ണികൃഷ്ണൻ

കൊച്ചി:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു. നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ്…

Read More

സിനിമ സമൂഹത്തിന്റെ ഭാഗം, എല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും നടക്കുന്നു, അമ്മ ട്രേഡ് യൂണിയനല്ല: മോഹൻലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേട്ടത്. എന്തിനും ഏതിനും അമ്മയല്ല മറുപടി പറയേണ്ടത്. മലയാള സിനിമയെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നു.  തൻ്റെ സിനിമകളുടെ റിലീസ്…

Read More

സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്; യുവാവിന്‍റെ പരാതിയിൽ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു

കോഴിക്കോട്:സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസ്.  സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ…

Read More

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻലാൽ തലസ്ഥാനത്ത് നാലോളം പരിപാടികളിൽ ശനിയാഴ്ച പങ്കെടുക്കുന്നുണ്ട്. ഇതിൽ ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള…

Read More

ജോക്കര്‍ 2 അമേരിക്കയില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഇന്ത്യയിലെ തിയേറ്ററുകളിലേക്ക്

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ജോക്കര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജോക്കര്‍; ഫോളി അഡ്യൂ’ റിലീസിനെത്തുകയാണ്. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന ‘ജോക്കര്‍: ഫോളി അഡ്യൂ’വില്‍ വാക്വിന്‍ ഫീനിക്സ് , ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹര്‍ലീന്‍ ക്വിന്‍സല്‍ അഥവാ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെ ലേഡി ഗാഗ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 20 മിനിറ്റാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യഭാഗത്തിന് 2 മണിക്കൂര്‍ 2 മിനിറ്റായിരുന്നു ദൈര്‍ഘ്യം….

Read More

ദ ഗോട്ടിന്റെ പ്രീ സെയില്‍ കളക്ഷൻ കണക്കുകള്‍ ഞെട്ടിക്കുന്നു, വിജയ് അമ്പരപ്പിക്കുന്നു

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ദ ഗോട്ട്. അതിനാല്‍ വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടിന്റെ ഓരോ അപ്‍ഡേറ്റും ചര്‍ച്ചയാകാറുണ്ട്. വൻ പ്രീ സെയില്‍ ബിസിനസാണ് ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം വൻ ഹിറ്റാകുമെന്നാണ് അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ തെളിയിക്കുന്നത്. യുഎസ്സിലെ പ്രീമിയര്‍ സെയില്‍ 2.51 കോടി കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വടക്കേ അമേരിക്കയില്‍ ആകെ 3.77 കോടിയും കവിഞ്ഞു എന്ന റിപ്പോര്‍ട്ടും പ്രചരിക്കുന്നുണ്ട്.  യുഎസില്‍ നിലവില്‍ 221 ലൊക്കേഷനിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടത്തുക എന്നാണ്…

Read More

ഷൂട്ടിങ് ലോക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം നടത്തി; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. നേരത്തെ തിരുവനന്തപുരം കന്റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ ലൊക്കേഷനിൽ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ്…

Read More

​’ഗോട്ടി’ന് മുൻപ് ‘ഭ​ഗവതി’; 22 വർഷങ്ങൾക്ക് ശേഷം വിജയ്‍യുടെ സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററിലേക്ക്

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം(ദ ​ഗോട്ട്). ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. എന്നാൽ ​ഗോട്ട് കാണാൻ കാത്തിരിക്കുന്ന വിജയ് ഫാൻസിന് മുന്നിൽ ആവേശകരമായ മറ്റൊരു വാർത്ത പുറത്തുവരികയാണ്. വിജയ് നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ ഭ​ഗവതി എന്ന ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്നു എന്നതാണ് അത്.  2002ൽ റിലീസ് ചെയ്ത ഭ​ഗവതി ഓ​ഗസ്റ്റ് 30 മുതൽ(നാളെ) തിയറ്ററുകളിൽ എത്തും. പുത്തൻ സാങ്കേതിക വിദ്യയിൽ വീണ്ടും എത്തുന്ന…

Read More

‘റോഷാക്ക്’ ടീം വീണ്ടും, ഇക്കുറി പൃഥ്വിരാജിനൊപ്പം; ‘ഐ നോബഡി’ വരുന്നു

കെട്ട്യോളാണ് എന്‍റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പൃഥ്വിരാജ് നായകന്‍. ഐ നോബഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന റോഷാക്കിന്‍റെയും രചയിതാവ് ആയിരുന്ന സമീര്‍ അബ്ദുള്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇതേ പ്രൊഡക്ഷന്‍ കമ്പനികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ വിജയാഘോഷ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള അക്രമികളുടെ പേര് പുറത്തുവിടണമെന്ന്‌ ‘ഫെഫ്ക’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ…

Read More
Back To Top