‘വേട്ടയ്യന്‍ സിനിമ കോപ്പി ചെയ്തു’, എആര്‍എം സിനിമ കോപ്പി ചെയ്ത് പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ പുതിയ കേസ്

എആര്‍എം സിനിമ കോപ്പി ചെയ്ത് പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ പുതിയ കേസ്. വേട്ടയ്യന്‍ സിനിമ കോപ്പി ചെയ്തതിനാണ് കേസ്. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് ആണ് കേസെടുത്തത്. എഫ്‌ഐആര്‍ ബാംഗ്ലൂര്‍ പോലീസിന് കൈമാറും. സീറോ എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്തത്

ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന്‍. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി.

ആദ്യദിനത്തില്‍ തന്നെ കേരളത്തില്‍ നിന്നും 4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 67 കോടി രൂപയോളം ചിത്രം സ്വന്തമാക്കി. സാക് നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നു മാത്രം 31 കോടി രൂപ വേട്ടയ്യന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 31 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top