24 മണിക്കൂറിൽ ഭീഷണി ലഭിച്ചത് 50ലേറെ വിമാനങ്ങൾക്ക്; ഒരാഴ്ചയ്ക്കിടെ ഭീഷണി ലഭിച്ചത് 180 വിമാനങ്ങൾക്ക്; ആശങ്കയിലാക്കി ബോംബ് ഭീഷണി

രാജ്യത്തെ വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50 ലേറെ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. 13 വീതം ഇൻഡിഗോ – എയർ ഇന്ത്യ വിമാനങ്ങൾക്ക് ഉൾപ്പെടെയാണിത്. 600 കോടി രൂപയിലേറെ നഷ്ടമാണ് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമാനങ്ങൾക്ക് ഭീഷണികൾ ലഭിച്ചത്.

ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജൻസികൾ പറയുന്നു. നേരത്തെ ഒരു ഹാൻഡിലിൽ ഒന്നിലേറെ എയർലൈനുകൾക്ക് ഭീഷണികൾ അയച്ചിരുന്നു. നിലവിൽ ഭീഷണികൾ ലഭിക്കുന്നത് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണ്. ഭീഷണികൾ ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top