‘ഇതെങ്ങനെയാ ഒന്ന് ഡിലീറ്റ് ചെയ്യുക!’; സിപിഐഎം പോസ്റ്റർ പങ്കുവെച്ചത് അബദ്ധത്തിലെന്ന് ബിജെപി ട്രഷറർ

റാന്നി: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെ വെട്ടിലായിരിക്കുകയാണ് ബിജെപി ട്രഷറർ ​ഗോപാലകൃഷ്ണൻ . പോസ്റ്റർ മനപൂർവ്വം ഷെയർ ചെയ്തതല്ലായെന്നും അബദ്ധം പറ്റിയതാണെന്നും ​ഗോപാലകൃഷ്ണൻ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

​ഗോപാലകൃഷ്ണന് ഫേസ്ബുക്ക് ഉപയോ​ഗിക്കുന്നതിൽ കാര്യമായ അറിവുണ്ടായിരുന്നില്ല. പോസ്റ്റ് ഷെയർ ചെയ്തതോടെ പരിഭ്രാന്തനായി തന്നെ വിളിച്ചുവെന്നും ഇതെങ്ങനെയാണ് ഡിലീറ്റ് ചെയ്യുകയെന്ന് ചോദിച്ചുവെന്നും ​ഗോപാലകൃഷ്ണന്റെ സുഹൃത്ത് പറഞ്ഞു.

​ഗോപാലകൃഷ്ണനും പോസ്റ്റിട്ട പി ആർ പ്രസാദും സുഹൃത്തുക്കളാണ്. റാന്നിയിൽ നടന്ന ഒരു മരണം സംബന്ധിച്ച് പി ആർ പ്രസാദ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നുവെന്നും ഇത് ഷെയർ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റ് ഷെയറായതാണെന്നുമാണ് പാർട്ടിയിലെ മറ്റ് ചില നേതാക്കളുടെ വിശദീകരണം. അതേസമയം എംടി വാസുദേവൻ നായരുടെ മരണം സംബന്ധിച്ച പോസ്റ്റ് മാത്രമാണ് ജില്ലാ സമ്മേളനത്തിന്റെ പോസ്റ്ററിന് മുമ്പായി പി ആർ പ്രസാദ് ഷെയർ ചെയ്തിരിക്കുന്നത്.

പോസ്റ്റർ പങ്കുവെച്ചത് വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഗോപാലകൃഷ്ണൻ ഓലിക്കൽ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റർ ഷെയർ ചെയ്തത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ പ്രസാദിൻ്റെ പോസ്റ്റാണ് ബിജെപി ട്രഷറർ ഷെയർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top