ബറേലി: പഞ്ചാബിലെ ബറേലിയില്‍ ഹിന്ദുമതവിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി താമസിക്കുന്ന വക്കീലോണ്‍ വാലിഗലിയില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട സ്ത്രീ വീട് വാങ്ങിയതില്‍ പ്രതിഷേധം.
പ്രദേശത്തെ മുന്‍ താമസക്കാരനായ വിശാല്‍ സക്സേനയാണ് തന്റെ വീട് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഷബ്നമെന്ന സ്ത്രീയ്ക്ക് വിറ്റത്. ഇതിന് പിന്നലെയാണ് പ്രതിഷേധം ഉയര്‍ന്നത്.
നഗരത്തിലെ നിരവധി അഭിഭാഷകര്‍ താമസിക്കുന്ന പ്രദേശമാണ് വക്കിലോണ്‍ വാലി. വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തീവ്രഹിന്ദുക്കള്‍ പ്രതിഷേധിച്ചത്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂട്ട പലായനം ചെയ്യുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, പ്രദേശവാസികള്‍ അവരുടെ വീടുകളുടെ വാതിലുകള്‍ക്ക് മുകളില്‍ ‘സാമൂഹിക് പാലായന്‍’ (‘കൂട്ട പലായനം’) എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചിട്ടുമുണ്ട്