ബേക്കൽ ബീച്ച് ഫെസ്റ്റ്: 17 ലക്ഷം ജി.എസ്.ടി. അടക്കാൻ സംഘാടകർക്ക് നോട്ടീസ്

കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട് 17 ലക്ഷം രൂപ ജി.എസ്ടി അടക്കാൻ ജി.എസ്.ടി വകുപ്പ് സംഘാടക സമിതിക്ക് നോട്ടീസ് നൽകി . ബേക്കൽ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിന്റെ ടിക്കറ്റ് വിൽപന ഇനത്തിലാണ് ജി.എസ്.ടി നിർദേശിച്ചത്. 2023-24 വർഷത്തിൽ ഡിസംബർ 24 മുതൽ ജനുവരി ഒന്നുവരെ നടത്തിയ ഫെസ്റ്റിനാണ് നോട്ടീസ്. ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ആക്ഷേപങ്ങൾ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉന്നയിച്ചിരുന്നു.എന്നാൽ, ടിക്കറ്റ് എടുക്കാതെ നിരവധി പേർ ഫെസ്റ്റിനെത്തിയിരുന്നതിനാൽ ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നാണ് സംഘാടകരുടെ നിലപാട്. 2022-23 വർഷത്തിൽ നടത്തിയ ബേക്കൽ ബീച്ച് ഫെസ്റ്റ് ഇനത്തിൽ 42 ലക്ഷം രൂപ ജി.എസ്.ടി അടക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി. സംഘാടക സമിതി നോട്ടീസ് അയച്ചിരുന്നു. 3.20 ലക്ഷം രൂപ അടച്ച് സംഘാടകർ അപ്പീൽ നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top