ചന്തേര പോലീസ് സബ് ഇൻസ്പെക്ടർ പി അനൂബിനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കാസർഗോഡ് സബ് ഇൻസ്പെക്ടർ ആയിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷ വിട്ടു കൊടുക്കാൻ കാലതാമസം വരുത്തിയതിൽ ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ താമസക്കാരനായിരുന്ന അബ്ദുൽ സത്താറാണ് (55) ആത്മഹത്യാ ചെയ്തത്.
