
സെബിയിൽ നേതൃമാറ്റം; പുതിയ ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ
സെബി ചെയർപേഴ്സണായിരുന്ന മാധബി ബുച്ചിൻ്റെ പ്രവർത്തന കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം ന്യൂഡൽഹി: നിലവിലെ ധനകാര്യ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ തുഹിൻ കാന്ത പാണ്ഡയെ പുതിയ സെബി ചെയർമാനായി നിയമിച്ചു. മാധബി ബുച്ചിൻ്റെ പ്രവർത്തന കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് നേതൃമാറ്റം. ഇതോടെ നാല് സാമ്പത്തിക നിയന്ത്രണ ഏജൻസികളിൽ മൂന്നെണ്ണം ഐഎഎസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ ആവുകയാണ്. ദീപക് മൊഹന്തി നേത്യത്വം നൽകുന്ന പെൻഷൻ നിയന്ത്രണ ഏജൻസി മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്ഥമായി നിൽകുന്നത്. അദാനിയുടെ ഓഹരി വിപണി…