theminute

പ്രണയം നടിച്ച് പീഡനം; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത് മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു….

Read More

‘ചാംപ്യൻസ് ട്രോഫിയിൽ അഫ്​ഗാൻ നടത്തിയത് മികച്ച പ്രകടനം’; പ്രതീക്ഷയോടെ അഫ്​ഗാൻ നായകൻ

സിദ്ദിഖുല്ല അടലിന്റെയും അസ്മത്തുള്ള ഒമർസായി എന്നിവരുടെ പ്രകടനത്തെ ഷാഹിദി അഭിനന്ദിച്ചു ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്​ഗാനിസ്ഥാൻ നടത്തിയത് മികച്ച പ്രകടനമെന്ന് ടീം നായകൻ ഹസ്മത്തുള്ള ഷാഹിദി. ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ഉപേക്ഷിച്ചത് നിരാശയായി. നല്ലൊരു മത്സരമായിരുന്നു. ഒരു ഘട്ടത്തിൽ അഫ്​ഗാന് 300ലധികം റൺസ് അടിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഓസീസ് നന്നായി പന്തെറിഞ്ഞതോടെ അഫ്​ഗാൻ നിരയ്ക്ക് 270ലെത്താനെ സാധിച്ചുള്ളു. പിന്നാലെ ഓസ്ട്രേലിയ നന്നായി ബാറ്റും ചെയ്തു. ഇതിൽ നിന്നും അഫ്​ഗാന് ഏറെ പഠിക്കാനുണ്ട്. ഷാഹിദി പ്രതികരിച്ചു….

Read More

വിദ്യാർഥിയെ നിലത്തിട്ട് തല്ലിച്ചതച്ചു, ഗുരുതര പരിക്ക്; സീനിയർ വിദ്യാർഥി അറസ്റ്റിൽ

ആദിഷിന്റെ വയറിലും നെഞ്ചിലും തുടരെ തുടരെ ചവിട്ടിയ ജിതിൻ നിലത്തിട്ട് ചവിട്ടുകയും ചെയ്തു തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ വിദ്യാർഥിയെ മർദിച്ച സീനിയർ വിദ്യാർഥി അറസ്റ്റില്‍. ജൂനിയർ വിദ്യാർഥി ആദിഷിനെ മർദിച്ച സംഭവത്തില്‍ സീനിയർ വിദ്യാർഥി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ആദിഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ആദിഷിന്റെ പിതാവ് ശ്രീകുമാരൻ ആര്യങ്കോട് പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ ബികോം ഇൻഫർമേഷൻ സിസ്റ്റം…

Read More

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരിക്കേറ്റു

ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികൾക്ക് പരിക്കേറ്റു. പുതുശ്ശേരി അമ്പിളി, ഭർത്താവ് ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നില്‍പ്പെട്ടത്. പരിക്കേറ്റ ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബൈക്ക് ആന തകർത്തു. ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. ആറളം…

Read More

രഞ്ജി ട്രോഫി ഫൈനൽ; രാവിലത്തെ ആനുകൂല്യം മുതലാക്കാൻ കേരളം, തകർപ്പൻ ക്യാച്ചുമായി അസ്ഹർ

രണ്ട് വിക്കറ്റ് വീഴുമ്പോൾ ഏഴ് റൺസ് മാത്രമായിരുന്നു വിദർഭയുടെ സമ്പാദ്യം രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ നാലാം ദിവസം രാവിലെ കേരളത്തിന്റെ മികച്ച ബൗളിങ് പ്രകടനം. രണ്ടാം ഇന്നിം​ഗ്സിൽ വിദർഭയുടെ രണ്ട് വിക്കറ്റ് വീഴ്ത്താൻ കേരളത്തിന് കഴിഞ്ഞു. ഏഴ് ഓവർ പിന്നിടുമ്പോൾ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തിട്ടുണ്ട്. ഒരു റൺസെടുത്ത പാർത്ഥ് രേഖാഡെയും അഞ്ച് റൺസോടെ ധ്രുവ് ഷോറെയുമാണ് പുറത്തായത്. ധ്രുവിനെ പുറത്താക്കാൻ കേരളം താരം മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പനൊരു ക്യാച്ചുമെടുത്തു….

Read More

സംസ്ഥാനത്ത് ചൂട് കനക്കും; കാസര്‍കോടും കണ്ണൂരും ഉയര്‍ന്ന താപനില, ജാഗ്രത നിര്‍ദേശം

താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കാസര്‍കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട്, മലപ്പുറം,…

Read More

താമരശ്ശേരിയിലെ വിദ്യാർഥി സംഘർഷം; ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു

ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ് കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അതേസമയം, കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമമാണ് ഉണ്ടായതെന്ന പിതാവിൻ്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന ഇൻസ്റ്റഗ്രാം ചാറ്റ് പുറത്തുവന്നു. കൂട്ടത്തല്ലിൽ…

Read More

ഹമാസിൻ്റെ ശേഷിയെ തെറ്റിദ്ധരിച്ചു; 2023 ലെ മിന്നലാക്രമണത്തില്‍ തോൽവി സമ്മതിച്ച് ഇസ്രയേലിയൻ സൈന്യം

ഹമാസിൻ്റെ ശേഷിയെ ഇസ്രയേലിയൻ സൈന്യം കുറച്ച് കണ്ടുവെന്നാണ് ആക്രമണത്തെ പറ്റിയുള്ള സൈന്യത്തിൻ്റെ ആഭ്യന്തര അന്വേണണ റിപ്പോ‍ർട്ടിൽ പറയുന്നത് ടെൽ അവീവ്: സായുധസംഘമായ ഹമാസ് 2023 ഒക്ടോബറിൽ നടത്തിയ മിന്നലാക്രമണം തടയുന്നതിൽ തങ്ങൾ പൂർണമായി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തി ഇസ്രയേൽ സൈന്യം. ഹമാസിൻ്റെ ശേഷിയെ ഇസ്രയേലിയൻ സൈന്യം കുറച്ച് കണ്ടുവെന്നാണ് ആക്രമണത്തെ പറ്റിയുള്ള സൈന്യത്തിൻ്റെ ആഭ്യന്തര അന്വേണണ റിപ്പോ‍ർട്ടിൽ പറയുന്നത്. ഹമാസിനെ തെറ്റിദ്ധരിച്ചിരുന്നുവെന്നും റിപ്പോ‍ർട്ടിൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നതിനെക്കാൾ ഹമാസിന് താത്പര്യം ​ഗാസ ഭരിക്കാനാണെന്ന് തെറ്റിദ്ധരിച്ചിരുന്നുവെന്നും ഹമാസിന്…

Read More

മഴ… മഴ…; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലേർട്ടുള്ളത് തിരുവനന്തപുരം: കൊടുംചൂടിൽ സംസ്ഥാനം പൊറുതിമുട്ടുമ്പോൾ ആശ്വാസവാർത്ത എത്തുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലേർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, തെക്കൻ കേരള തീരത്ത് നാളെ മത്സ്യബന്ധനത്തിന് പോകാൻ…

Read More

അഞ്ചുവയസ്സുകാരിയോട് കൊടുംക്രൂരത; ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ശരീരം കീറിമുറിച്ചതായി റിപ്പോര്‍ട്ട്

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തത് ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ചുവയസ്സുകാരിയോട് കൊടും ക്രൂരത. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ശരീരം കീറിമുറിച്ചു. തല ഭിത്തിയില്‍ ഇടിച്ചും മുറിവേല്‍പ്പിച്ചു. മധ്യപ്രദേശിലെ ഗോളിയോറിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേമാക്കി. സ്വകാര്യ ഭാഗത്തെ മുറിവിന് 28 സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബാലികയെ ആക്രമിച്ചതെന്ന് കരുതുന്ന അയല്‍വാസിയായ 17കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തത്….

Read More
Back To Top