
ക്രിസ്മസ് പരീക്ഷാ പേപ്പർ ചോർന്നത് അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍വഴി: ക്രൈബ്രാഞ്ച് റിപ്പോർട്ട്
പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉറവിടം കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് . മലപ്പുറത്തെ അൺ എയ്ഡഡ് സ്ഥാപനമായ മഹ്ദീൻ പബ്ലിക് സ്കൂളിലെ പ്യൂൺ അബ്ദുൾ നാസർ വഴിയാണ് ചോദ്യപേപ്പർ ചോർന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഇയാൾ ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അബ്ദുൾ നാസർ എം എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ കൈമാറുകയും, ഫഹദ് വഴി സിഇഒ ഷുഹൈബിന് എത്തിക്കുകയുമായിരുന്നു. കൂടുതൽ വിവരങ്ങൾ…