
‘കുറച്ച് എരിവും പുളിയുമൊക്കെ വേണ്ടേ?’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ദ്രന്‍സ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ തനിക്ക് യാതൊരു അറിവുമില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ആരോപണങ്ങള്‍ അന്വേഷിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പരാതികളുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പുറത്തുവരുന്ന ലൈംഗിക ആരോപണത്തെക്കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്നും ആരുടേയും വാതിലില്‍ താന്‍ ഏതായാലും മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മലയാളി നടിമാരെപ്പോലും എനിക്കറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു. ഏത് മേഖലയിലായാലും സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനെത്തിയപ്പോഴായിരുന്നു…