
മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഇന്ന്; 6000 പോലീസുകാര്‍ ഉള്‍പ്പെടെ വന്‍സുരക്ഷയൊരുക്കി സര്‍ക്കാർ
കൊല്‍ക്കത്ത: അര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥിസംഘടനനകൾ ബംഗാൾ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാർച്ചിന് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 6000 പോലീസുകാരെ വിന്യസിച്ചു. കൊൽക്കത്ത പോലീസിനും ഹൗറ സിറ്റി പോലീസിനും പുറമെ കോംബാറ്റ് ഫോഴ്‌സ്, ഹെവി റേഡിയോ ഫ്ളയിങ് സ്ക്വാഡ്, ആർ.പി.എഫ് എന്നിവരേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 19 ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുന്നതിന് ജലപീരങ്കിയും സജ്ജമാണ്. ഹൗറയില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമ…