ajushaan@gmail.com

പ്രതിഭയുടെ വടക്കൻ വീരഗാഥ വിടവാങ്ങി

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

Read More

ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടയിടി, കൊച്ചിയിൽ തകർന്നത് കോടികളുടെ ബെൻസ്, 5 പേർക്ക് പരിക്ക്

കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ കൊച്ചിയിൽ ഇടിച്ച് തകർന്നത് ബെൻസ് കാറുകൾ. കോടികൾ വില വരുന്ന ആഡംബര വാഹനങ്ങളാണ് കൊച്ചി വെല്ലിംഗ്ടൺ ദ്വീപിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തകർന്നത്. ഒരു സ്ത്രീ അടക്കം അഞ്ച് പേരാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. എറണാകുളം സ്വദേശികളായ അശ്വിൻ, ദീപക്, സച്ചിൻ, അനഘ, സജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. അശ്വിന് കാലിനാണ് പരിക്കേറ്റത്.  പരിക്കേറ്റ നാല് പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെർസിഡസ് ബെൻസിന്റെ എംഎംജി എസ്എൽ55 റോഡ്സ്റ്റർ, എംഎംജി ജിടി 63…

Read More

ഡോക്ടറുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം; ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊൽക്കത്തയിൽ വനിതാഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്. കൊൽക്കത്ത ആർജികർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ സമീപത്ത് ധർണകളോ, റാലികളോ…

Read More
Back To Top