ടെക് ഭീമന്മാരായ ആപ്പിള്‍ അതിന്റെ അടുത്ത തലമുറ, ഐഫോണ്‍ 17 സീരീസിനായി കാര്യമായ നവീകരണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് 2025 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 17 പ്രോ ഡിസൈനിലും ക്യാമറയുടെ പ്രകടനത്തില്‍ പ്രകടമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് അന്തരാഷ്ട്ര ടെക് അനലിസ്റ്റായിട്ടുള്ള ജെഫ് പു വ്യക്തമാക്കി.
To advertise here,
ഐഫോണ്‍ 17 പ്രോയും ഐഫോണ്‍ 17 പ്രോ മാക്‌സും കാര്യമായ ക്യാമറ അപ്ഗ്രേഡേഷനാണ് നടത്താനിരിക്കുന്നത്.രണ്ട് മോഡലുകളിലും ഒരു പുതിയ 48 എംപി ടെലിഫോട്ടോ റിയര്‍ ക്യാമറയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ നിന്ന് ഏറെ മെച്ചപ്പെട്ട ഒന്നായിരിക്കും. 13 എംപിയുള്ള പുതിയ സെല്‍ഫി ക്യാമറയും പുതിയ സീരിസില്‍ പ്രതീക്ഷിക്കുന്നു.
ഐഫോണ്‍ 17 പ്രോയില്‍ 12 ജിബി റാം ഉണ്ടാകുമെന്നാണ് വിവരം. നിലവിലെ ഐഫോണ്‍ 16 മോഡലുകളില്‍ 8 ജിബി റാമാണുള്ളത്.
ഐഫോണ്‍ 14 പ്രോയില്‍ എത്തിയതിന് ശേഷം ആദ്യമായി ഡിസ്‌പ്ലേ ഫീച്ചറിലും പുതിയ സീരിസില്‍ മാറ്റംവരുത്തും.