പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പെട്ട് മരിച്ച യുവതിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് അല്ലു അര്‍ജുന്‍. വാര്‍ത്ത ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതായി നടന്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. മരിച്ച ആരാധികയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു
പുഷ്പ പ്രീമിയര്‍ ഷോ കാണാനെത്തിയ രേവതി എന്ന യുവതിയാണ് തിരക്കില്‍പെട്ട് മരിച്ചത്. ഹൈദരാബാദ് സന്ധ്യാ തിയേറ്ററിലാണ് ദാരുണായ സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെതിരെ പോലീസ് കേസെടുത്തിരുന്നു.