‘പുഷ്പ 2’ സിനിമയുടെ പ്രിമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരിക്കുകയാണ്.
അറസ്റ്റിലായ താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു. താൻ കേസന്വേഷണത്തിന് പൂർണമായും സഹകരിക്കുമെന്നും നിയമത്തെ ബഹുമാനിക്കുന്നുവെന്നും ജയിൽ മോചിതനായതിന് ശേഷം അല്ലു അർജുൻ പറഞ്ഞിരുന്നു.
മൂന്ന് വർഷത്തെ അധ്വാനത്തിന്റെ ഫലം കാണാൻ ആണ് തീയേറ്ററിൽ എത്തിയത്.തിയേറ്ററിൽ സിനിമ കാണാൻ വരുന്നതിന് മുന്നേ തീയേറ്റർ ഉടമകൾ അനുമതി തേടിയിരുന്നു എന്ന് അല്ലു അർജുൻ കഴിഞ്ഞ ദിവസം പറഞ്ഞു. തിരക്കിൽപ്പെട്ട് യുവതി മരിച്ചു എന്നറിഞ്ഞത് പിറ്റേദിവസമാണ് ആശുപത്രിയിൽ എത്താതിരുന്നത് പൊലീസ് അഭ്യർത്ഥന മാനിച്ചാണെന്നും സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഒൻപത്കാരൻ ശ്രീതേജിന്റെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നുണ്ട്. തനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു . കഴിഞ്ഞ ദിവസം ശ്രീതേജ് ചികിത്സയിൽ കഴിയുന്ന ആശുപത്രി പുഷ്പയുടെ സംവിധായകൻ സുകുമാര്‍ സന്ദർശിച്ചിരുന്നു.ശ്രീതേജിൻ്റെ പിതാവ് ബാസ്‌ഖറിന് 5 ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.