മണിക്കൂറുകള്‍ക്കുള്ളില്‍ രജനികാന്തിന്റെ വേട്ടയ്യൻ ഓണ്‍ലൈനില്‍ ചോര്‍ന്നു

പൈറസി സൈറ്റുകള്‍ സിനിമകള്‍ തുടര്‍ച്ചയായി ഭീഷണിയാകുകയാണ്. തമിഴകത്തിന്റെ രജനികാന്തിന്റെ വേട്ടൈയ്യനും ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. റിലീസായി മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് എന്നത് ഗൗരവതരമാണ്. വ്യാജ പതിപ്പുകളെ സിനിമാ പ്രേക്ഷകര്‍ എതിര്‍ക്കേണ്ടതാണ് എന്നും പ്രോത്സാഹിപ്പികരുതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുകയാണ് രജനികാന്തിന്റെ ആരാധകര്‍.

മികച്ച അഭിപ്രായമാണ് വേട്ടയ്യന് ലഭിക്കുന്നതെന്നാണ് തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. മാസ്സായിട്ടാണ് രജനികാന്തിനറെ വേട്ടയ്യൻ എന്ന ചിത്രത്തില്‍ ഉള്ളത് എന്നത് പ്രധാന പ്രത്യേകതയാണ്. രജനികാന്തിന്റെ ഭാര്യാ കഥാപാത്രമായി വേട്ടയ്യൻ സിനിമയില്‍ മഞ്‍ജു വാര്യരും ഉണ്ട്. മികച്ച പ്രകടനമാണ് ചിത്രത്തില്‍ മലയാളി താരം മഞ്‍ജു വാര്യരുടേത് എന്നാണ് റിപ്പോര്‍ട്ടുകള്‍

സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് രജനികാന്ത് നായകനായ ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാന ആകര്‍ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top