കാസർകോട്: തൃക്കരിപ്പൂർ നാപ്പയിൽ പട്ടികജാതിയിൽപ്പെട്ട സ്ത്രീയെ മർദ്ദിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു. കാസർകോട് ജില്ലാ കോടതിയാണ് ഒന്നും രണ്ടും പ്രതികളായ ജലീസ്, ജാസിം എന്നീ പ്രതികളെ വെറുതെ വിട്ടത്. 2019 ജൂലൈ 29ന് പരാതിക്കാരിയായ സ്ത്രീയെ മർദ്ദിക്കുകയും സ്വർണമാല പൊട്ടിക്കുകയും ചെയ്തുവെന്ന കേസിലാണ് സഹോദരങ്ങളായ പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. നിഖിൽ നാരായൺ ഹാജരായി.
