കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് കുറുമാത്തൂർ ചൊറുക്കള നാഗത്തിന് സമീപം വൈകീട്ട് 3.45ഓടെ അപകടത്തിൽപ്പെട്ടത്.
നേദ്യ എസ്. രാജേഷ് ആണ് മരിച്ചത്. വളവിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 11 കുട്ടികൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, മൂന്ന് കുട്ടികൾർ താലൂക്ക് ആശുപത്രിയിലും, ഒരാൾ പരിയാരം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്.