മംഗലാപുരം: ഗുരുതരാവസ്ഥയിൽ ത്രിപുരയിൽ നിന്ന് വിമാനത്തിൽ എത്തിച്ച രോഗിക്ക് പുതുജീവന് നൽകി മലയാളി ഡോക്ടർ. ആറോളം തീവ്ര രോഗങ്ങളോടെ അത്യാസന്ന നിലയിലായിരുന്ന ത്രിപുര അഗർത്തലയിലുള്ള 58 കാരനായ രോഗിയെ ഫാദർ മുള്ളേഴ്‌സ് മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടർ ആയ തിരുവനന്തപുരം സ്വദേശി ഡോ. വിഷ്ണു പി എസ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രോഗിയെ ചികിൽസിച്ചത്. 14 ദിവസം ഐ സി യു വിൽ അത്യാസന്ന നിലയിൽ കിടന്ന രോഗിക്കാണ് പുതുജീവൻ പകർന്നത്.
ഡോക്ടർ വിജയ് സുന്ദർസിങിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രോഗിയുടെ ജീവൻ രക്ഷിച്ചത്.
ഡോക്ടർ വിഷ്ണു പി എസ്, ഡോക്ടർ വിജയ് സുന്ദർ സിങ്, ഡോക്ടർ അശ്വിൻ എസ് പി, ഡോക്ടർ ശ്രീശങ്കർ ഭൈരി, ഡോക്ടർ ജോസ്റ്റോൾ പിൻ്റോ, ഡോക്ടർ ജെഫ്രി ലെവിസ്, ഡോക്ടർ ഐശ്വര്യ ഘട്ടി, ഡോക്ടർ ചന്ദന പൈ, ഡോക്ടർ വിനയ് റാവോ എന്നിവരാണ് സംഘത്തിലെ മറ്റ് ഡോക്ടർമാർ