അഫ്ഗാൻ താരം ഹസ്രത്തുള്ള സസായിയുടെ മകൾ അന്തരിച്ചു; അനുശോചനവുമായി ക്രിക്കറ്റ് ലോകം

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ മരണപ്പെട്ടു
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ മരണപ്പെട്ടു. സഹതാരവും സുഹൃത്തുമായ കരീം ജനത് ആണ് ദുഖകരമായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുട്ടിയുടെ ചിത്രം സഹിതം വാർത്ത പങ്കുവെച്ച കരീം ജനത് മരണകാരണം പറഞ്ഞിട്ടില്ല. കരിം ജനത്തിന്റെ പോസ്റ്റിന് താഴെ ക്രിക്കറ്റ് ലോകം അനുശോചനം രേഖപ്പെടുത്തി.

2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുത്ത അഫ്ഗാൻ ടീമിൽ ഹസ്രത്തുള്ള ഉണ്ടായിരുന്നില്ല. 2016 ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 16 ഏകദിനങ്ങളും 45 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top