യുവേഫ ചാംപ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്സണലും ആസ്റ്റൺ വിലയും
യുവേഫ ചാംപ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്സണലും ആസ്റ്റൺ വിലയും. ഡച്ച് ചാംപ്യൻമാരായ പി എസ് വിയെ ആദ്യ പാദത്തിൽ 7-1 ണ് തകർത്തെത്തിയ ആഴ്സണൽ രണ്ടാം പാദത്തിൽ 2-2 ന്റെ സമനിലയാണ് നേടിയത്. എന്നാൽ അഗ്രിഗേറ്റ് സ്കോറിൽ 9 -3 എന്ന മികച്ച സ്കോറിൽ ആഴ്സണൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഡക്ളയൻ റൈസ്, സിഞ്ചെഗോ എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോൾ നേടിയത്. ഡ്രിയച്ച്, പെരിസിച്ച് എന്നിവർ ഡച്ച് ക്ലബിന് വേണ്ടി ഗോൾ നേടി.
ബ്രൂഷിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് ആസ്റ്റൺ വില്ല ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആദ്യ പാദത്തിൽ ആസ്റ്റൺ വില്ല 3-1 ന്റെ ജയം നേടിയിരുന്നു. ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി മാർക്കോ അസാൻസിയോ ഇരട്ട ഗോളുകൾ നേടി.