അവതാർ എന്ന പേര് നിര്‍ദേശിച്ചത് ഞാന്‍, 18 കോടി ഓഫർ ചെയ്തിട്ടും പ്രധാന വേഷം നിരസിച്ചു: ഗോവിന്ദ

കഥ കേട്ട ശേഷം താനാണ് ആ സിനിമയ്ക്ക് അവതാർ എന്ന പേര് നൽകിയത് എന്ന് ഗോവിന്ദ പറഞ്ഞു

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ആ പേര് നിർദേശിച്ചത് താനാണെന്ന് ബോളിവുഡ് താരം ഗോവിന്ദ. ചിത്രത്തിൽ ഒരു പ്രധാന വേഷം തനിക്ക് ഓഫർ ചെയ്തിരുന്നുവെന്നും എന്നാൽ ആരോഗ്യത്തെക്കുറിച്ചുള്ള ആകുലതകൾ മൂലം ആ വേഷം ഉപേക്ഷിക്കുകയായിരുന്നു എന്നും നടൻ പറഞ്ഞു. നടൻ മുകേഷ് ഖന്നയുമായുമുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ഗോവിന്ദ ഇക്കാര്യം പറഞ്ഞത്.

വർഷങ്ങൾക്ക് മുമ്പ് താൻ ഒരു സിഖ് വ്യവസായിക്ക് ചില ബിസിനസ് ആശയങ്ങൾക്ക് നൽകുകയും അത് വിജയിക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹം തനിക്ക് ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി. അദ്ദേഹം തന്നോട് ജെയിംസ് കാമറൂണിനൊപ്പം ഒരു സിനിമ ചെയ്യാനും ആവശ്യപ്പെട്ടു. കഥ കേട്ട ശേഷം താനാണ് ആ സിനിമയ്ക്ക് അവതാർ എന്ന പേര് നൽകിയത് എന്ന് ഗോവിന്ദ പറഞ്ഞു.

ചിത്രത്തിലെ നായക കഥാപാത്രം വികലാംഗനാണെന്ന് കേട്ടപ്പോൾ താൻ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു എന്ന് നടൻ പറഞ്ഞു. അദ്ദേഹം തനിക്ക് ഒരു പ്രധാന വേഷം ചെയ്യുന്നതിന് 18 കോടി വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടുണ്ടെന്നും ബോഡി പെയിന്റ് ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞപ്പോൾ താൻ ഭയപ്പെട്ടു. ശരീരത്തില്‍ പെയിന്റ് ചെയ്താൽ താൻ ആശുപത്രിയിൽ ആയിരിക്കും എന്നും നടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top