തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ മൈലക്കാട് കുരിശ്ശടി ജംഗ്ഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്
കൊല്ലം : കൊല്ലം കോടതിയിൽ ഹാജരാക്കവേ ഓടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി. ഇരവിപുരം സ്വദേശി അരുണിനെയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ മൈലക്കാട് കുരിശ്ശടി ജംഗ്ഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഇന്ന് രാവിലെ പോക്സോ കേസിൽ ഹാജരാകാൻ എത്തിയപ്പോൾ ആയിരുന്നു പ്രതി ഓടിരക്ഷപ്പെട്ടത്. കേസിലെ തുടർനടപടികൾക്കായി കോടതിക്കകത്തേക്ക് പ്രവേശിച്ചപ്പോൾ ആരും കാണാതെ പുറത്തേക്ക് കടന്ന പ്രതി പൊലീസിനെ തള്ളിയിട്ട ശേഷം നിമിഷനേരം കൊണ്ട് മിന്നിമറയുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.