കാസറകോട് : ജെ.സി.ഐ കാസറകോടിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22,23 തീയ്യതികളിൽ കാസറകോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ വെച്ച് “എഡ്യൂ സ്പാർക്ക് ” എന്ന പേരിൽ എഡ്യൂക്കേഷണൽ എക്സിബിഷൻ സംഘടിപ്പിക്കും. ഫെബ്രുവരി 22 ന് കാസറകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ കാസറകോട് പ്രസിഡണ്ട് ജി.വി മിഥുൻ അധ്യഷത വഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ എജൻസികൾ, തൊഴിൽ നൈപുണ്യ വികസന സെൻ്ററുകൾ എന്നിവരുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. കരിയർ സംബന്ധിയായ നിരവധി സെഷനുകൾ, പവർ ടോക്ക്, മോട്ടിവേഷണൽ ക്ലാസ്, സംവാദം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അധ്യാപകരും പങ്കെടുക്കുന്ന വിദ്യാഭ്യാസ പാനൽ ചർച്ചകൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ് മീറ്റ്, മീറ്റ് ദ സ്റ്റാർ പ്രോഗ്രാം, മ്യൂസിക്കൽ നൈറ്റ്, കലാ പരിപാടികൾ, ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ എക്സിബിഷൻ്റെ ഭാഗമായി സംഘടിപ്പിക്കും. രണ്ട് ദിവസങ്ങളിലായി ജനപ്രധിനിധികൾ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധർ, കരിയർ ഗൈഡൻസ് മേഖലയിലെ പ്രശസ്തർ, അധ്യാപകർ,വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ ജെ.സി.ഐ കാസറകോട് ഭാരവാഹികളായ ജി.വി മിഥുൻ, സി.കെ അജിത്ത്കുമാർ, യത്തീഷ് ബള്ളാൾ, മുഹമ്മദ് മഖ്സൂസ്, എ.എം ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.