മദ്യപിച്ച് ലക്ക് കെട്ട് വൈദ്യുത ലൈനിൽ കിടന്നുറങ്ങി യുവാവിന്റെ സാഹസം

മദ്യപിച്ച് ലക്ക് കെട്ട് വൈദ്യുത ലൈനിൽ കിടന്നുമയങ്ങി യുവാവിന്റെ സാഹസം. ആന്ധ്രയിലെ പാലകൊണ്ടയിലെ സിങ്കിപുരത്താണ് സംഭവം. യെജ്ജാല വെങ്കണ്ണ എന്നയാളാണ് പോസ്റ്റിന് മുകളിൽ കിടന്ന് ഉറങ്ങാൻ ശ്രമിച്ചത്.

വീണ്ടും മദ്യപിക്കാൻ അമ്മ പണം നൽകാത്തതിന് ആയിരുന്നു യുവാവിന്റെ കൈവിട്ട കളി. പ്രദേശത്ത്‌ വൈദ്യുതി ഉണ്ടായിരുന്നില്ല. യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി. നാട്ടുകാർ യഥാസമയം ട്രാൻസ്ഫോർമർ ഓഫ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി.

വൈദ്യുതി വിച്ഛേദിച്ച ശേഷം അവർ അദ്ദേഹത്തോട് ഇറങ്ങാൻ അപേക്ഷിച്ചു. യുവാവ് കമ്പികളിൽ കുറച്ചു നേരം കിടന്നതോടെ നാട്ടുകാർ ആശങ്കയിലായി. വിവരമറിഞ്ഞ് പൊലീസ് ഗ്രാമത്തിലെത്തി യുവാവിനെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top