മില്ലേനിയൽസും ജെന്‍ സിയും മാറി, 2025ല്‍ ജനിക്കുന്ന പിള്ളേർ ജെന്‍ ബീറ്റ

2025 ജനുവരി 1 മുതൽ ലോകം പുതിയൊരു തലമുറയെ വരവേൽക്കുന്നു. ‘ജനറേഷൻ ബീറ്റ’ എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറ Gen Z (1996-2010), മില്ലേനിയൽസ് (1981-1996) എന്നിവയ്ക്ക് ശേഷം വന്ന Gen Alpha (2010-2024 ന് ഇടയിൽ ജനിച്ചവർ) യുടെ പിൻഗാമിയാണ്. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളെ ഉൾക്കൊള്ളുന്ന ജനറേഷൻ ബീറ്റ 2035-ഓടെ ലോകജനസംഖ്യയുടെ 16 ശതമാനം വരുമെന്നാണ് സാമൂഹിക ഗവേഷകനായ മാർക്ക് മക്രിൻഡിലിന്റെ പഠനം. അതായത് 22-ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഈ തലമുറക്കാർക്ക് നിർണായകമായ പങ്ക് വഹിക്കാനാകും. മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാൻ ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് പേരുകൾ എടുക്കാനാണ് പതിവ് ഇത് ജനറേഷൻ ആൽഫയിൽ തുടങ്ങി ജനറേഷൻ ബീറ്റ വരെ എത്തിനിൽക്കുകയാണ്.

ജനറേഷൻ ബീറ്റയുടെ പ്രത്യേകത ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ഇവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തുമെന്നതാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഇൻ്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാനും അവയിൽ പ്രാവീണ്യം നേടാനും ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top