നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ഡബ്ല്യുസിസിക്കൊപ്പം നിന്ന് നടന്മാർക്ക് എതിരെ പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. തമിഴ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അജ്ഞാത ഭീഷണി. സാധാരണയായി വരുന്ന ഒരു കാൾ ആയിരുന്നു അത്… ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിക്കുകയും അതെ എന്ന് പറഞ്ഞപ്പോൾ ഭീഷണിപെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും അവർ പറയുന്നു . 18 സെക്കന്റ് ദൈർഖ്യമുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് ഭാഗ്യലക്ഷ്മി ട്വന്റിഫോർ ന്യൂസിന് കൈമാറി. കയർത്ത് സംസാരിച്ചപ്പോൾ കാൾ കട്ട് ചെയ്‌ത് പോകുകയായിരുന്നു. ഭീഷണി സന്ദേശം വന്ന നമ്പർ ട്രൂ കോളറിൽ സെർച്ച് ചെയ്തപ്പോൾ കേരളത്തിലുള്ള ആളുടെ പേരല്ല എന്ന് തെളിഞ്ഞു. ഹൈടെക്ക് സെല്ലിൽ ഭാഗ്യലക്ഷ്മി പരാതി നൽകിയിട്ടുണ്ട്.
