ശ്രേയസ് അയ്യർ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ, താരലേലം പുരോഗമിക്കുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലം ജിദ്ദയില്‍ ആരംഭിച്ചു. ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പട്ടിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക.

ഐപിഎലിൽ ചരിത്രമെഴുതി ശ്രേയസ് അയ്യർ; 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ, സ്റ്റാർക്കിന്റെ റെക്കോർഡ് മറികടന്നു. ശ്രേയസ് അയ്യർക്കായി വാശിയേറിയ പോരാട്ടം നടന്നു.താരത്തിനായി പഞ്ചാബും ഡൽഹിയും രംഗത്ത് എത്തി.

ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങാണ് താരലേലത്തിനെത്തിയ ആദ്യതാരം. വാശിയേറിയ ലേലംവിളിക്കൊടുവിൽ 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചെങ്കിലും, ആർടിഎം ഉപയോഗപ്പെടുത്തി പഞ്ചാബ് കിങ്സ് 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി.കഗിസോ റബാഡയെ 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ്‌ സ്വന്തമാക്കി.

നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പർ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം.10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. 10 ടീമുകൾക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top