ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലം ജിദ്ദയില്‍ ആരംഭിച്ചു. ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക.
