താരസംഘടന ‘അമ്മ’യിൽ ഭിന്നത; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ തനിക്ക് വിഷമമുണ്ടെന്ന് ജയൻ ചേർത്തല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ താര സംഘടനയായ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരാത്തതിൽ സംഘടനയിൽ ഭിന്നത. അമ്മ നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചു. പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും ജയൻ ചേർത്തല പ്രതികരിച്ചു. 

അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താൻ. പക്ഷേ, ന്യായീകരിക്കുകയല്ല, സാങ്കേതിക വിഷയമായിരുന്നു തടസ്സം.  അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് മാസങ്ങൾക്ക് മുമ്പ് ഷോ എ​ഗ്രിമെന്റ് വെച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി 17-ാം തിയ്യതി മുതൽ ഹോട്ടലിൽ റിഹേഴ്സൽ ക്യാമ്പ് നടക്കുകയാണ്. ഈ സമയത്ത് ഫോണുൾപ്പെടെ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് അറിയുന്നത്. റിപ്പോർട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു.

എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി വനിതാ അം​ഗങ്ങളുടെ കൂടെ അഭിപ്രായം കേട്ട് പ്രതികരിക്കാമെന്നാണ് അമ്മ തീരുമാനിച്ചത്. തെറ്റിദ്ധാരണയുടെ ആവശ്യമില്ല. സിനിമാ മേഖലയിൽ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് പറയുന്നവർക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയിൽ സംസാരിച്ച വ്യക്തിയാണ് താൻ. പക്ഷേ, സാങ്കേതിക വിഷയം കൊണ്ടാണ് പ്രതികരണം വൈകിയത്. ഞാൻ അമ്മയുടെ ഔദ്യോ​ഗിക വക്താവല്ല. സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലും സിനിമാ പ്രവർത്തകൻ എന്ന നിലയിലും പ്രതികരിക്കാൻ വൈകിയത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും ജയൻ ചേർത്തല പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top