ആപ്പിള്‍ ഉപകരണങ്ങളിലേക്കുള്ള ആപ്പിള്‍ ഇന്റലിജന്‍സ് കമ്പനി പുറത്തിറക്കി. ഇതുവഴി പുതിയ എഐ അധിഷ്ഠിത ഫീച്ചറുകള്‍ ഐഫോണ്‍, ഐപാഡ്, മാക്ക് ഉപകരണങ്ങളിലെത്തും. ആപ്പിള്‍ പുറത്തിറക്കിയ പുതിയ സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ലഭിക്കും. ഇതിനായി ഐഫോണുകളും, ഐപാഡുകളും മാക്കും ഏറ്റവും പുതിയ ഐഒഎസ് 18.1, ഐപാഡ് ഒഎസ് 18.1, മാക്ക് ഒഎസ് സെക്കോയ 15.1 എന്നിവയിലേക്ക് അപ്ഡേറ്റ് ചെയ്യുക.
എഐ അധിഷ്ടിതമായ എഴുതാനുള്ള പുതിയ ഫീച്ചറുകള്‍, നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എഐ അധിഷ്ടിത സംവിധാനങ്ങള്‍, എഐ അധിഷ്ടിതായി പ്രവര്‍ത്തിക്കുന്ന സിരി എന്നിവ പുതിയ അപ്ഡേറ്റിലൂടെ എത്തും.