വൈറലായി ഹർദികിന്റെ ‘നോ ലുക്ക് ഷോട്ട്’; കടുവകളെ അപമാനിക്കരുതെന്ന് ട്രോൾ

ബം​ഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ വൈറലായത് ഹർദിക് പാണ്ഡ‍്യയുടെ നോ ലുക്ക് ഷോട്ടാണ്. ഇന്ത്യൻ ഇന്നിങ്സിലെ 12ാം ഓവറിലാണ് ഹർദിക്കിന്റെ അമ്പരപ്പിക്കുന്ന ഷോട്ട് എത്തിയത്. തസ്കിൻ അഹമ്മദിൽ നിന്ന് വന്ന ഷോർട്ട് പിച്ച് നോ ലുക്ക് ഷോട്ടിലൂടെ ബൗണ്ടറി കടത്തി. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നതും ഈ ഷോട്ടാണ്.

16 പന്തിൽ പുറത്താവാതെ 39 റൺസാണ് ഹാർദിക് മത്സരത്തിൽ നേടിയത്. 2 സിക്സറുകളും 5 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഹർദികിന്റെ ഇന്നിങ്സ്. ആസ്വാദകരെ ഞെട്ടിച്ച ഹർദിക്കിന്റെ നോ ലുക്ക് ഷോട്ട് വൈറലായതിന് പിന്നാലെ ബം​ഗ്ലാദേശിന് ട്രോൾ മഴയാണ്. പന്തിനെ നോക്കാതെ ബൗണ്ടറി പറത്തിയ ശേഷം ഹർദിക്കിന്റെ കൂൾ ലുക്കും സോഷ്യൽ‌ മീഡിയയെ തീ പടർത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ വന്ന രണ്ട് പന്തുകളും താരം ബൗണ്ടറി കടത്തിയിരുന്നു. ഇന്ത്യയുടെ ടോപ് സ്‌കോററും ഹാർദിക് പാണ്ഡ്യയാണ്.

19.5 ഓവറിൽ ബംഗ്ലാദേശ് എടുത്ത സ്‌കോർ 11.5 ബോളിൽ മറികടന്ന ഇന്ത്യ കളിയിൽ‌ ജയിച്ചത്. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. ഓപ്പണറായെത്തിയ സഞ്ജു സാംസൺ 19 ബോളിൽ നിന്ന് 29 റൺസ് നേടി സഞ്ജുസാംസൺ ഇന്ത്യൻ ഇന്നിംങ്‌സിന് മികച്ച തുടക്കം നൽകി. ക്യാപ്റ്റൻ സൂര്യകുമാർ യാദവി 14 ബോളിൽ നിന്ന് 29 റൺസെടുത്തു. വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top