കഴക്കൂട്ടത്ത് നിന്നും കാണാതായ തസ്മീത് തന്‍റെ അടുത്ത് വന്നിട്ടില്ലെന്നും ഫോണില്‍ വിളിച്ചിട്ടില്ലെന്നും സഹോദരന്‍ വാഹിദ്. താന്‍ ചെന്നൈയില്‍ അല്ല, ബെംഗളൂരുവില്‍ ആണ്.
അമ്മയാണ് ഇന്നലെ തസ്മീതിനെ കാണാതായ വിവരം എന്നോട് പറഞ്ഞത്. തസ്മീതിന്‍റെ കയ്യില്‍ ഫോണില്ല. അവള്‍ക്ക് വീട്ടില്‍ പ്രശ്നങ്ങളില്ല. സന്തോഷവതിയായിരുന്നെന്നും സഹോദരന്‍ പ്രതികരിച്ചു.
സഹോദരന്‍റെ അടുത്ത് ചെന്നൈയിലേക്ക് തസ്മീത് പോയെന്നായിരുന്നു സംശയം. 18കാരനായ വാഹിദും വീട്ടില്‍നിന്ന് പിണങ്ങിപ്പോയതാണ്. ഹോട്ടലിലാണ് ജോലി. നാലുപേരില്‍ തസ്മീദും വാഹിദും പിതാവിന്‍റെ ആദ്യഭാര്യയിലെ മക്കളെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം, തസ്മീതും സഹോദരന്‍ വാഹിദും ആദ്യഭാര്യയിലെ മക്കളെന്ന സംശയം തള്ളി മാതാപിതാക്കള്‍ രംഗത്തെത്തി. 20 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെന്നും ഇരുവരും വ്യക്തമാക്കി.
വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497960113