‘ജയ് ഹനുമാന്‍’ വിളിച്ച് ഹനുമാന്‍ കൈന്‍ഡിനെ കെട്ടിപിടിച്ച് നരേന്ദ്ര മോദി; വിഡിയോ വൈറല്‍

റാപ് സം​ഗീതലോകത്തെ പുതിയ സെൻസേഷനാണ് മലയാളി കൂടിയായ ഹനുമാൻകൈൻഡ്. ‘ബി​ഗ് ഡോ​ഗ്സ്’ എന്ന ​ഗാനത്തിലൂടെ സംഗീതലോകത്തെ കൈയിലെടുക്കാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. 120 മില്യണ്‍ കാഴ്ച്ചക്കാരുമായി ഗ്ലോബല്‍ ചാര്‍ട്ടില്‍ പതിനാറാം സ്ഥാനത്ത് തുടരുകയാണ് ബിഗ്ഡോഗ്സ്.

ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാ​ഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ​ഗാനമാലപിച്ചു. ഈ ചടങ്ങിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർക്കായി ബി​ഗ് ഡോ​ഗ്സ് ഉൾപ്പെടെയുള്ള ഹിറ്റ് ​ഗാനങ്ങൾ ഹനുമാൻകൈൻഡും സംഘവും അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞയുടൻ പ്രധാനമന്ത്രി വേദിയിലേക്കെത്തി കലാകാരന്മാ‍ർ ഓരോരുത്തരെ ആലിം​ഗനം ചെയ്ത് അഭിനന്ദിച്ചു. ഇതിൽ ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ചപ്പോൾ മോദി പറഞ്ഞത് ജയ് ഹനുമാൻ എന്നായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.

മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് റാപ്പ് ലോകത്ത് ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്നത്. 2024 ജൂലൈ 10 നു പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗമാണ്. പൊന്നാനിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും. ബിജോയ് ഷെട്ടി സംവിധാനം ചെയ്ത വീഡിയോ ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ കല്‍മിയാണ് നിര്‍മ്മിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്കും എത്തുകയാണ് ഹനുമാൻകൈൻഡ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top