ബെംഗളൂരുവില്‍ 318 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ മയക്കു മരുന്ന് വേട്ട. 3.2 കോടി വിലമതിക്കുന്ന 318 കിലോഗ്രാം കഞ്ചാവാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ചു എന്നയാളാണ് അറസ്റ്റിലായത്.

പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു വില്‍പനക്ക് ശ്രമിച്ച മയക്കു മരുന്നാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്. വാഹനത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്ത തുടര്‍ന്ന് ഗോവിന്ദപുരം പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട മലയാളി യുവാവ് കേരളത്തില്‍ ഒന്നിലധികം കേസുകളില്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ നടത്തിയ ഓപ്പറേഷനില്‍ 2.17 കോടി രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. 606 പാഴ്‌സലുകളാണ് സംഘം കണ്ടെത്തിയത്. തായ്‌ലാന്‍ഡ്, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കടത്തിയ മയക്കുമരുന്ന് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ബെംഗളൂരുവുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ കഞ്ചാവ് ഇറക്കുമതി ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top