കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായിട്ട് 3 ദിവസം: എങ്ങുമെത്താതെ അന്വേഷണം

കാസർകോട്: കീഴുർ അഴിമുഖത്ത് കടലിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിനെ കാണാതായി മൂന്ന് ദിവസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ശനിയാഴ്ച രാവിലെ കടലിൽ മീൻപിടിക്കാൻ ഇറങ്ങിയ റിയാസിനെയാണ് കാണാതായത് . റിയാസിന്റെ സ്കൂട്ടറും മീൻ പിടിക്കാൻ ഉപയോഗിക്കുന്ന സാധനസാമഗ്രികളും അഴിമുഖത്ത് കണ്ടതിനെത്തുടർന്ന് സംശയം തോന്നിയതിനാൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു. . 3 ദിവസത്തെ തിരച്ചിലിൽ യാതൊരു ഫലവും ഉണ്ടായില്ല. ദുബൈയിൽ ജോലി ചെയ്യുകയായിരുന്ന റിയാസ് ചെമ്മനാട് കല്ലുവളപ്പിൽ സ്വദേശിയാണ് .
ഇതിനിടെ തിരച്ചിലിൽ ഭരണകൂടം കൃത്യമായി ഇടപെടുന്നില്ല എന്നാരോപിച്ച് ചെമ്മനാട് കൂട്ടായ്മ ചന്ദ്രഗിരി പാലം ഉപരോധിച്ചു. കെ.മുഹമ്മദ് റിയാസിനെ കണ്ടെത്താൻ യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top