

പരവനടുക്കം ചെമ്മനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്
കാസർകോട് : പരവനടുക്കം ചെമ്മനാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾ കൂട്ടം കൂടി പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. കോളിയടുക്കം സ്വദേശി അഷ്‌റഫിന്റെ മകൻ അബ്ദുൽ ഹാദിക്കാണ് പരിക്കേറ്റത്.കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. കൂട്ടമായി എത്തിയ പ്ലസ് വൺ വിദ്യാർത്ഥികൾ അബ്ദുൽ ഹാദിയെ മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണിന് തലയ്ക്കും പരിക്കേറ്റ…

18 പന്തെറിഞ്ഞു, എന്നിട്ടും ഓവർ പൂര്‍ത്തിയായില്ല; നാണക്കേടിന്റെ റെക്കോഡുമായി ഓസിസ് താരം
ലസ്റ്റർ: ആറിന് പകരം ഒരോവറിൽ ബൗളർ എറിഞ്ഞത് പതിനെട്ട് പന്ത്. എന്നിട്ടും ഓവർ അവസാനിച്ചില്ല. അതിന് മുൻപ് തന്നെ എതിരാളികൾ വിജയിച്ചു. ചൊവ്വാഴ്ച ലോക ലെജന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ വിചിത്ര ഓവര്‍ പിറന്നത്. പാകിസ്താന്‍ ചാമ്പ്യന്‍സിനെതിരേ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജോണ്‍ ജോൺ ഹേസ്റ്റിറ്റിങ്‌സാണ് വിചിത്രമായ ഈ ഓവറിന്റെ പേരിൽ നാണംകെട്ടൊരു റെക്കോഡ് സ്വന്തമാക്കിയത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന പാകിസ്താന് വിജയിക്കാന്‍ 75 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹേസ്റ്റിങ്‌സ് പന്തെറിയാനെത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 എന്ന ശക്തമായ നിലയിലായിരുന്നു…

തൃക്കരിപ്പൂരിൽ സ്ത്രീയെ മർദ്ദിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു
കാസർകോട്: തൃക്കരിപ്പൂർ നാപ്പയിൽ പട്ടികജാതിയിൽപ്പെട്ട സ്ത്രീയെ മർദ്ദിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു. കാസർകോട് ജില്ലാ കോടതിയാണ് ഒന്നും രണ്ടും പ്രതികളായ ജലീസ്, ജാസിം എന്നീ പ്രതികളെ വെറുതെ വിട്ടത്. 2019 ജൂലൈ 29ന് പരാതിക്കാരിയായ സ്ത്രീയെ മർദ്ദിക്കുകയും സ്വർണമാല പൊട്ടിക്കുകയും ചെയ്തുവെന്ന കേസിലാണ് സഹോദരങ്ങളായ പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. നിഖിൽ നാരായൺ ഹാജരായി.

‘ഒരു വർഷം പൂർത്തിയായിട്ടും വയനാട് ദുരന്തബാധിതരുടെ പുനരധിവാസം നടന്നിട്ടില്ല, പ്രധാന കാരണം കേന്ദ്രസർക്കാരിന്റെ പിന്തുണയിയില്ലായ്‌മ’: പ്രിയങ്ക ഗാന്ധി
വയനാട് ദുരന്തം ഉണ്ടായി ഒരു വർഷം പൂർത്തിയായിട്ടും ദുരന്തബാധിതരുടെ പുനരധിവാസം നടന്നിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി എം പി ലോക്സഭയിൽ.കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാത്തതാണ് ദുരന്തബാധിതരുടെ പുനരധിവാസം നടക്കാത്തതിന് പ്രധാന കാരണം. ഒരു വർഷമായി ഈ കാര്യം ആവശ്യപ്പെടുന്നു. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 17 കുടുംബങ്ങൾ പൂർണ്ണമായും ഇല്ലാതായി. 16000 കെട്ടിടങ്ങൾ തകർന്നു. നൂറുകണക്കിന് ഏക്കർ ഭൂമി നഷ്ടപ്പെട്ടു. വ്യക്തിപരമായി പലതവണ വിഷയം സഭയിൽ ഉന്നയിച്ചു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വയനാടിനു ഫണ്ട് നൽകണമെന്ന് കേന്ദ്രത്തോട്…

ധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന തുടരുന്നു
ബംഗളൂരു: ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന തുടരുന്നു. രണ്ടാമത്തെ പോയിന്റിലെ പരിശോധന പൂർത്തിയായി. ഉച്ചവരെയും ഒന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണ സംഘവും സാക്ഷിയും ഇപ്പോഴും കാട്ടിനുള്ളിൽ തന്നെയാണ്. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളിലായാണ് പരിശോധന. പ്രത്യേക അന്വേഷണ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടത്തുന്നതെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്
ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക്…

പോക്സോ കേസ്: കാസർകോട് സ്വദേശിയായ യൂട്യൂബർ മംഗലാപുരത്ത് പിടിയിൽ
കോഴിക്കോട്: വിദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം യൂട്യൂബര്‍ മുഹമ്മദ് സാലി (35) അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ സാലിയെ കൊയിലാണ്ടി പോലീസ് മംഗലാപുരത്തിലാണ് പിടികൂടിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നീ യൂട്യൂബ് ചാനലുകള്‍ നടത്തിയിരുന്നത് പ്രതിയാണ്. സംഭവത്തില്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിദ്യാർത്ഥി വൈദ്യുതാഘാതം മരണം: സർക്കാർ അസാധാരണ നടപടി, മാനേജ്മെന്റ് പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തു
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചു. സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ട് ഭരണം നേരിട്ട് ഏറ്റെടുക്കുകയാണു വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. സ്കൂളിലെ വൈദ്യുതി ലൈൻ മാറ്റുന്നതിൽ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. മുൻപ്, വിദ്യാഭ്യാസ വകുപ്പ് മാനേജറുടെ വിശദീകരണം തേടിയിരുന്നു. എന്നാൽ അതു തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെയാണ് മാനേജറെ അയോഗ്യനാക്കി നടപടിയെടുത്തത്. സ്കൂളിന്റെ താത്കാലിക ചുമതൽ കൊല്ലം ജില്ലാ…

കംബോഡിയ-തായ്‍ലൻഡ് അതിർത്തി സംഘർഷം: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം, അടിയന്തര യോഗം ചേർന്ന് യുഎൻ
നോംപെൻ: കംബോഡിയയും തായ്‍ലൻഡും തമ്മിൽ തുടരുന്ന അതിർത്തി സംഘർഷം മൂന്നു ദിവസത്തിലേക്ക് കടക്കുമ്പോൾ, കംബോഡിയയിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. അതിർത്തി മേഖലയിലേക്ക് യാത്ര ഒഴിവാക്കണമെന്ന് എംബസി നിർദ്ദേശിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ +855 92881676 എന്ന നമ്പറിൽ ബന്ധപ്പെട്ട് സഹായം തേടാമെന്ന് എംബസി അറിയിച്ചു. സംഘർഷം തുടരുന്നതിനിടെ തായ് ആരോഗ്യ മന്ത്രാലയവും കംബോഡിയൻ അധികൃതരും റിപ്പോർത്തു ചെയ്തതായി, അതിർത്തിയിലെ ഗ്രാമങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പേർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്. തായ്‌ലൻഡിൽ മാത്രം 58,000-ത്തിലധികം പേർ…

കാഞ്ഞങ്ങാട് മറിഞ്ഞ പാചകവാതക ടാങ്കറിൽ ചോർച്ച; അരകിലോമീറ്റർ പരിധിയിൽ വീടുകൾ ഒഴിപ്പിച്ചു
കാസർകോട് കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയോരത്ത് പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സമീപ പ്രദേശത്തെ അരകിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിച്ചു. മംഗളൂരുവിൽ നിന്നെത്തിയ വിദഗ്ധർ ചോർച്ച അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. വാതകം പൂർണമായി നിയന്ത്രിച്ചതിന് ശേഷം മറ്റുള്ള ടാങ്കറുകളിലേക്ക് ഗ്യാസ് മാറ്റും. ടിഎൻ 28 എജെ 3659 നമ്പർ വാഹനമായ ടാങ്കർ ലോറി മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു. കാഞ്ഞങ്ങാട് സൗത്ത് ഭാഗത്ത് എതിരെ വന്ന സ്വകാര്യ ബസിന്…